“'ഒരുനേരമെങ്കിലും അന്നം'കോഴഞ്ചേരിയില്‍ പദ്ധതി ഉദ്ഘാടനം 20ന്




ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ജന്മശതാബ്ദിയോടനുബന്ധിച്ച് “'ഒരുനേരമെങ്കിലും അന്നം' പദ്ധതിയുടെ ഉദ്ഘാടനവും കാന്‍സര്‍ എന്ന അനുഗ്രഹം പുസ്തക പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. 20ന് വൈകിട്ട് 7 ന് മാരാമണ്‍ റിട്രീറ്റ് സെന്ററാണ് അത്യപൂര്‍വ്വ ചടങ്ങിന് വേദിയാകുന്നത്. ജോളീസ് കിച്ചന്റെ നേതൃത്വത്തിലാണ് ഒരുനേരമെങ്കിലും അന്നം പദ്ധതി നടപ്പിലാക്കുക. സാംസ്കാരിക പ്രവര്‍ത്തകന്‍ ബാബു ജോണ്‍ രചന നിര്‍വഹിച്ച പുസ്തകത്തിന്റെ റോയല്‍റ്റി ജില്ലാ കാന്‍സര്‍ കെയര്‍ സെന്ററിനും, പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കും കൈമാറുമെന്നും സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

വിവിധ കാരണങ്ങള്‍ കൊണ്ട് ഒരു നേരം പോലും ആഹാരം കഴിക്കാന്‍ കഴിയാത്ത വൃദ്ധരും രോഗികളുമായിട്ടുള്ള 30 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഉച്ചഭക്ഷണം നല്‍കുന്നത്. കോഴഞ്ചേരി പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ ബന്ധുമിത്രാദികള്‍ ഉണ്ടായിട്ടും ഭക്ഷണവും ശുശ്രൂഷയും ലഭിക്കാത്ത 30 പേരെയാണ് പൈലറ്റ് പ്രൊജക്ടിന്റെ അംഗങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത്. തുടര്‍ന്ന് കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളിലെ ഭക്ഷണം കഴിക്കാന്‍ മാര്‍ഗ്ഗമില്ലാത്തവര്‍ക്ക് ഭക്ഷണം എത്തിക്കുന്ന പദ്ധതിയ്ക്ക്  ക്രിസോസ്റ്റം തിരുമേനിയും ജോളീസ് കിച്ചനും ചേര്‍ന്ന് എകെജി ചാരിറ്റബിള്‍ ഫൌണ്ടേഷന്റെ നേതൃത്വത്തില്‍ ഭക്ഷണവിതരണത്തിനുള്ള ആലോചനകള്‍ ആരംഭിച്ചിട്ടുള്ളത്.
മന്ത്രി മാത്യു ടി തോമസ്, കഥാകൃത്ത് ബന്യാമിന്‍, എംഎല്‍ എ മാരായ വീണാ ജോര്‍ജ്ജ്, രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് വിശപ്പ്  രഹിത സമൂഹം, ആരോഗ്യമുള്ള ജനത, മാലിന്യമുക്ത ചുറ്റുപാട,് മികവുറ്റ വിദ്യാലയം എന്നീ വ്യത്യസ്തമായ പദ്ധതികളാണ് കോഴഞ്ചേരി - തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞു. ആര്‍ അജയകുമാര്‍, ബാബു ജോണ്‍, രാജന്‍ വര്‍ഗീസ്, സോണി കൊച്ചുതുണ്ടിയില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Comments

Popular posts from this blog

വിനോദയാത്ര പോയ സംഘം സഞ്ചരിച്ച കെഎസ്ആർടിസി ബസ് താഴ്ചയിലേക്കു മറിഞ്ഞു

കേരളത്തിലെ വനഭൂമി അല്‍പം പഠിക്കാം

കാട്ടാനക്കലിയിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം: ഡിഎഫ്ഒ ഓഫീസ് ഡി എം കെ പ്രവര്‍ത്തകര്‍ ആക്രമിച്ചു