സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ വാതില്‍പടി അരി വിതരണം തുടങ്ങി

കോന്നി: കോന്നി താലൂക്കില്‍ സിവില്‍ സപ്ലൈസ് കോര്പറേഷന് വാതില്‍പടി അരി വിതരണം തുടങ്ങി. ഈ മാസം അഞ്ചു മുതലാണ് വാതില്‍പടി അരി വിതരണം ആരംഭിച്ചത്. കോന്നി താലൂക്കിലെ അരുവാപ്പുലം, മൈലപ്ര, കലഞ്ഞൂര്‍, പ്രമാടം, വള്ളിക്കോട്, തണ്ണിത്തോട് മലയാലപ്പുഴ, ചിറ്റാര്‍ സീതത്തോട് പഞ്ചായത്തുകളിലെ 145-ല്‍പരം റേഷന്‍ കടകളിലേക്കാണ് ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള ഭക്ഷ്യോല്പന്നം വിതരണം നടത്തുന്നത്. ഒരു ഘട്ടത്തില്‍ അരി, ഗോതമ്പ്, കുത്തരി, പച്ചരി, പുഴുക്കലരി എന്നിവയാണ് വിതരണം ചെയ്യുന്നത്. റേഷന്‍ കടയുടമകള്‍ പണം അടക്കുന്ന മുറക്ക് ഒാരോ പഞ്ചായത്തിലെയും ഒാരോ മേഖലകളിലെയും റേഷന്‍ കടകളിലേക്ക് മുന്‍ഗണന പ്രകാരമാണ് വിതരണം നടത്തുന്നത്.
കോന്നി ടൗണിലാണ് സപ്ലൈകോയുടെ മൊത്തവിതരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വാതില്‍പടി അരി വിതരണം തുടങ്ങി അഞ്ചു ദിവസത്തിനുള്ളില്‍ 39 റേഷന്‍ കടകളിലായി 10 ലോഡ് അരിയും ഗോതമ്പും വിതരണം ചെയ്തു. 800 മെട്രിക് ടണ്‍ റേഷന്‍ അരിയും ഗോതമ്ബും കോന്നിയിലെ മൊത്തവിതരണ കേന്ദ്രത്തില്‍ സംഭരിച്ചിട്ടിട്ടുണ്ട്. റേഷന്‍ സാധനങ്ങള്‍ റേഷന്‍ കടകളിലെത്തുന്നതുവരെ റേഷന്‍ കടയുടമകള്‍ക്ക് ചെലവ് ഒന്നും തന്നെ വരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സപ്ലൈകോ മൊത്ത വിതരണ കേന്ദ്രത്തില്‍ കയറ്റിറക്ക് കൂലിയും എകീകരിച്ചിട്ടുണ്ട്. വാതില്‍പടി അരി വിതരണ സമ്ബ്രദായം പൂര്‍ണമാകുന്നതോടെ റേഷന്‍ കടയുടമകളുടെ നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നതോടൊപ്പം കാര്‍ഡ് ഉടമക്കള്ക്ക് ആവശ്യമായ സാധനങ്ങള്‍ കൃത്യമായി ലഭിക്കുകയും ചെയ്യും.

Comments
Post a Comment