കോന്നിയെ തഴുക്കി ഉണര്‍ത്തും അച്ചൻകോവിലാർ
കോന്നിയെ തഴുക്കി ഉണര്‍ത്തും അച്ചൻകോവിലാർ
...............................................................
അച്ചന്‍കോവിലാറ്റിലെ കുഞ്ഞോളങ്ങള്‍ക്ക് അനവധി കഥ പറയാനുണ്ട്.വേനലില്‍ ശാന്തമായും വര്‍ഷ കാലത്ത് കൂലം കുത്തിയും ഒഴുക്കുന്ന അച്ചന്‍കോവില്‍ നദി ഒരു ഗ്രാമത്തിന്‍റെ പേരിലാണ് അറിയപ്പെടുന്നത് .കൊല്ലം ജില്ലയുടെ കിഴക്കന്‍ വനാന്തര ഗ്രാമമായ അച്ചന്‍കോവില്‍ ഊരിന്റെ പേരില്‍ അറിയപ്പെടുന്ന പുണ്യ നദി .
ഋഷിമല, പശുക്കിടാമേട്ട് രാമക്കൽതേരി എന്നിവിടങ്ങളിൽനിന്നുണ്ടാകുന്ന ചെറിയ അരുവികൾ ചേർന്നൊഴുകുന്നതാണ് അച്ചൻകോവിലാർ .ഏകദേശം 112 കി.മീ. ഒഴുകി ആലപ്പുഴ ജില്ലയിലെ വീയപുരത്ത് വച്ച് അച്ചൻകോവിലാറ് പമ്പാനദിയിൽ ലയിക്കുന്നു. അങ്ങനെ പമ്പയുടെ ഒരു പ്രധാന പോഷകനദിയായി മാറുന്നു.അച്ചൻ കോവിലാറിന്റെ പ്രധാനപ്പെട്ട തീരങ്ങളിലൊന്നാണ് കോന്നി,
കോന്നി പാലം അച്ചൻകോവിലാറിന് കുറുകെ ആണ് ഉള്ളത് .ഇവിടെ തടയണ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ വേനല്‍ കാലത്തും പാലത്തിന്‍റെ ഇരു ഭാഗത്തും നദിയില്‍ ജലം ഉണ്ട് .കോന്നി നിവാസികള്‍ കുടിനീരിനായി പ്രധാനമായും ആശ്രയിക്കുന്നത് അച്ചന്‍കോവില്‍ നദിയെയാണ്.നിരവധി പമ്പ് ഹൌസുകള്‍ ഈ നദിയുടെ ഇരു കരയിലും ഉണ്ട്.അച്ചന്‍കോവില്‍ മുതല്‍ കോന്നി കല്ലേലി വരെയുള്ള നദിയുടെ ഒഴുക്ക് വനത്തിലൂടെയാണ് എന്നതാണ് പ്രത്യേകത . കാലത്തിന്‍റെ കുത്തൊഴുക്കില്‍ നദിയുടെ ഗതി തന്നെ മാറി .അശാസ്ത്രിയമായ മണല്‍ വാരല്‍ അച്ചന്‍കോവില്‍ നദിയുടെ അടിത്തട്ട് കൂടി കവര്‍ന്നു .ഏറെ വര്‍ഷമായി നദിയില്‍ മണല്‍ വാരല്‍ ഇപ്പോള്‍ ഇല്ലെങ്കിലും അന്ന് നടന്ന ചൂഷണം മൂലം നദിയുടെ മെലിച്ചിലിന് കാരണമായി .
അച്ചന്‍കോവില്‍ നദി കോന്നിയുടെ ഹൃദയ ഭാഗത്ത് കൂടിയാണ് ഒഴുക്കുന്നത് .നദിയെ സംരക്ഷിക്കാന്‍ പദ്ധതികള്‍ ഉണ്ടെങ്കിലും പൂര്‍ണ്ണമായും പ്രയോജനകരമായില്ല .
1971 ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമായ അനാഥ ശില്പ ങ്ങളില്‍ അച്ചന്‍കോവില്‍ നദിയുടെ പേരില്‍ ഉള്ള : അച്ചന്‍കോവി ലാറ്റിലെ കൊച്ചോളങ്ങളെ ...എന്ന .ചലച്ചിത്ര ഗാനം മറക്കാന്‍ കഴിയില്ല .
ഓഹോഹോ ...ഓ...ഓ...
ഓഹോഹോ ...ഓ...ഓ...
അച്ചന്‍ കോവിലാറ്റിലെ ... കൊച്ചോളങ്ങളേ ...
അച്ചന്‍ കോവിലാറ്റിലെ കൊച്ചോളങ്ങളേ
അക്കരെ നിന്ന് തുളുമ്പുന്ന തേൻ കുടം
എത്തിപ്പിടിക്കാമോ എത്തിപ്പിടിക്കാമോ
അച്ചൻ കോവിലാറ്റിലെ കൊച്ചോളങ്ങളേ
അക്കരെ നിന്നു തൊടുക്കുന്ന പൂവുകള്‍
എത്തിപ്പിടിക്കാമോ എത്തിപ്പിടിക്കാമോ?
ഏലമരക്കാടുകളിൽ....
ഏലമരക്കാടുകളില്‍ ചൂളമിടും കാറ്റിൽ
ഏത്തവാഴപ്പൂങ്കുലകൾ കുമ്മി തുള്ളും കാറ്റിൽ
പൂമഴ പെയ്തു വർണ്ണ തേൻ മഴ പെയ്തു
പുഞ്ചിരി പെയ്തു നീയെൻ നെഞ്ചിലമർന്നു
നെഞ്ചിലമർന്നു ...
(അച്ചൻകോവിൽ)
നീലമേഘത്തോണി നീന്തും....
നീലമേഘത്തോണി നീന്തും അംബരം മേലേ
രാഗ മേഘത്തോണി നീന്തും നിൻ മിഴി താഴെ
ഉത്സവമായി ഹർഷ വൽസരമായി
മൽസഖി നീയെൻ ജീവ ദർപ്പണമായി
ദർപ്പണമായി ...
(അച്ചൻകോവിൽ)
അങ്ങനെ കാടറിഞ്ഞു കൊണ്ട് ഒഴുക്കി വരുന്നഅച്ചന്‍കോവില്‍ നദി പുണ്യത്തിലും പുണ്യമായ പമ്പയില്‍ വിലയം പ്രാപിക്കുമ്പോള്‍ ഈ തെളിനീരില്‍ ഒന്ന് മുങ്ങി കുളിക്കുവാന്‍ ആഗ്രഹിക്കാത്ത മനസുകള്‍ ഉണ്ടോ
...............................................
കള്‍ച്ചറല്‍ ഡസ്ക് കോന്നി വാര്‍ത്ത.കോം
............................................
2007(c)storycopy right:www.konni vartha.com
image:konni vartha photo unit

Comments
Post a Comment