പു​തി​യ രീ​തി​യി​ലു​ള്ള ഡ്രൈ​വിം​ഗ് ടെസ്റ്റ്‌:പ്രതിഷേധ സൂചകമായി ശ​യ​ന​പ്ര​ദ​ക്ഷി​ണ​വും പൊ​ങ്കാ​ല​യി​ട​ലും

പു​തി​യ രീ​തി​യി​ലു​ള്ള ഡ്രൈ​വിം​ഗ് ടെസ്റ്റ്‌:പ്രതിഷേധ സൂചകമായി ശ​യ​ന​പ്ര​ദ​ക്ഷി​ണ​വും പൊ​ങ്കാ​ല​യി​ട​ലും
...................................................................................

പത്തനംതിട്ട:പു​തി​യ രീ​തി​യി​ലു​ള്ള ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന് അ​നു​യോ​ജ്യ​മാ​യ ത​ര​ത്തി​ൽ ടെ​സ്റ്റ് ഗ്രൗ​ണ്ട് ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് ഡ്രൈ​വിം​ഗ് ഇ​ൻ​സ്ട്ര​ക്ടേ​ഴ്സ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 16നു ​രാ​വി​ലെ എ​ട്ടി​ന് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഗ്രൗ​ണ്ടി​ൽ ശ​യ​ന​പ്ര​ദ​ക്ഷി​ണ​വും പൊ​ങ്കാ​ല​യി​ട​ലും സം​ഘ​ടി​പ്പി​ക്കാ​ൻ ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. പു​തി​യ രീ​തി​യി​ലു​ള്ള ടെ​സ്റ്റ് പ​ഠി​പ്പി​ക്കാ​ൻ ഇ​ൻ​സ്ട്ര​ക്ടേ​ഴ്സി​ന് ക്ലാ​സു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​ത്തി​ന് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ മൈ​താ​നം ഒ​രു​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ​ട് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ലിം പി. ​ചാ​ക്കോ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​ജി മാ​ത്യൂ, ട്ര​ഷ​റാ​ർ എം. ​എ​സ്. മ​തീ​ഷ് കു​മാ​ർ, സാ​ജ​ൻ സ്ക​റി​യ, എ​സ്. ഷി​ബു, വി. ​ശ്യാം​കു​മാ​ർ, എം. ​ര​ജ​നി​മോ​ൾ, ലി​ബു തോ​മ​സ്, കെ. ​തോ​മ​സ്, നി​ഷ അ​നി​ൽ, അ​നൂ​പ് ഗോ​പി, ഒ.​പി. രാ​ഹു​ൽ, ര​തീ​ഷ് കു​മാ​ർ, എം.​എ​സ്. സു​നി​ൽ ലാ​ൽ, രാ​ജി അ​ജീ​ഷ്, സു​ജാ ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌

Comments

Popular posts from this blog

വിനോദയാത്ര പോയ സംഘം സഞ്ചരിച്ച കെഎസ്ആർടിസി ബസ് താഴ്ചയിലേക്കു മറിഞ്ഞു

കേരളത്തിലെ വനഭൂമി അല്‍പം പഠിക്കാം

കാട്ടാനക്കലിയിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം: ഡിഎഫ്ഒ ഓഫീസ് ഡി എം കെ പ്രവര്‍ത്തകര്‍ ആക്രമിച്ചു