ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ച" സ്വാമി"യുടെ ജ​ന​നേ​ന്ദ്രി​യം യുവതി മു​റി​ച്ചു








ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ച​യാ​ളു​ടെ ജ​ന​നേ​ന്ദ്രി​യം യുവതി മു​റി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു ആ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​യു​ടെ ജ​ന​നേ​ന്ദ്രി​യ​മാ​ണ് മു​റി​ച്ച​ത്. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ൾ​ക്കെ​തി​രേ ബ​ലാ​ത്സം​ഗ ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ചോദ്യം ചെയ്യുന്നതിനായി ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ പീഡിപ്പിക്കുന്നതിന് ഹരി സ്വാമിക്ക് മാതാവ് ഒത്താശ ചെയ്തു കൊടുത്തുവെന്ന് പോലീസ് വ്യക്തമാക്കി.

ഏഴ് വര്‍ഷമായി ഹരിസ്വാമി തന്നെ പീഡിപ്പാൻ ശ്രമിക്കുന്നുണ്ടെന്നും ഗതികെട്ടാണ് ജനനേന്ദ്രിയം മുറിച്ചതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. കൊല്ലത്തെ ആശ്രമത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി യുവതിയുടെ കുടുംബം എത്തിയപ്പോള്‍ ആണ് അവിടെ അന്തേവാസിയായ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദർ യുവതിയുടെ കുടുംബവുമായി അടുക്കുന്നത്.

അതേസമയം, സ്വാമിക്ക് ആശ്രമവുമായി ബന്ധമില്ലെന്നും 15 വര്‍ഷം മുമ്പ് പഠനം പൂര്‍ത്തിയാക്കി ആശ്രമത്തില്‍ നിന്ന് പോയെന്നും ആശ്രമ അധികൃതര്‍ അറിയിച്ചു.

Comments

Popular posts from this blog

വിനോദയാത്ര പോയ സംഘം സഞ്ചരിച്ച കെഎസ്ആർടിസി ബസ് താഴ്ചയിലേക്കു മറിഞ്ഞു

കേരളത്തിലെ വനഭൂമി അല്‍പം പഠിക്കാം

കാട്ടാനക്കലിയിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം: ഡിഎഫ്ഒ ഓഫീസ് ഡി എം കെ പ്രവര്‍ത്തകര്‍ ആക്രമിച്ചു