ആമവണ്ട് ..പച്ചക്കറികളുടെ തുരപ്പന്‍

ആമവണ്ട്
വഴുതനയെ ആക്രമിക്കുന്ന കീടം
...........................................

ആമവണ്ട്-Cassidinae
ആമവണ്ട് സാധാരണയായി ഇലകളിലാണ് കണ്ടുവരുന്നത്‌ .ഇലകളിലാണ്  ഇവ കൂട് കൂട്ടി താമസിക്കാറുള്ളത് .വഴുതനയെആക്രമിക്കുന്ന  ഒരു പ്രധാനപ്പെട്ട കീടം ആണിത് .ഇവ ഇലയുടെ ഹരിതകം തിന്നു ചെടിയുടെ വളർച്ച മുരടിപ്പിക്കുന്നു.ആമയുടെ ആകൃതിയോട് സാമ്യമുള്ള വണ്ടുകളെയാണ്  അമവണ്ടുകൾ എന്ന് വിളിക്കുന്നത്‌ .ദീർഘവൃത്താകാരമായതും കോൺവെക്സ് ആകൃതിയുള്ളതുമായ ശരീരമാണ് ഇത്തരം വണ്ടുകൾക്ക്.കർഷകങ്ങളായ നിറങ്ങളിൽ വിവിധ സ്പീഷീസുകളിൽ കാണപ്പെടുന്നു. ഒരു സെന്റീമീറ്റർ വരെ വലിപ്പം. സ്വർണയാമവണ്ട് ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ്. നേരിയ പച്ചകലർന്ന സ്വർണനിറമുള്ള ഈ വണ്ടുകളെ ആരെങ്കിലും ശല്യപ്പെടുത്തിയാൽ അവയുടെ നിറം ഓറഞ്ചായി മാറും. ഇടയ്ക്ക് കറുത്ത പുള്ളികളും ഉണ്ടാവും. മിക്ക സ്പീഷീസുകളുടെയും വർണാഭമായ നിറങ്ങൾ മരണത്തോടെ ഇല്ലാതാവും.ലാർവ്വയും മാതൃജീവിയും ഒരു ചെടിയിൽത്തന്നെയായിരിക്കും കാണപ്പെടുക. ഒരു വർഷത്തിൽ തന്നെ നിരവധി തലമുറകൾക്ക് ജന്മം നൽകും.

നിയന്ത്രണ മാർഗം

വേപ്പെണ്ണ: ആമവണ്ടുകൾ,പച്ചത്തുള്ളൻ, മുഞ്ഞ, മീലിമൂട്ടകള്‍, ഇലപ്പേനുകൾ, കുരുമുളക് ചെടിയ ബാധിക്കുന്ന പ്രധാന കീടമായ പൊള്ളുവണ്ട്, കായ്‌തുരപ്പൻ, തണ്ടുതുരപ്പൻ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ജൈവകീടനാശിനിയാണ്‌.വേപ്പ് എന്ന ഔഷധ സസ്യത്തിൽ നിന്നും നിർമിക്കുന്ന എണ്ണയാണ് വേപ്പെണ്ണ. ഇത് ആയുർവേദചികിത്സയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.വേപ്പെണ്ണ ലായനി (ഇമൾഷൻ) ജൈവ കീടനാശിനിയായും ഉപയോഗിക്കപ്പെടുന്നുണ്ട്.200 മി.ലി. വേപ്പെണ്ണയിൽ; 500 മി.ലി. ചൂടുവെള്ളത്തിൽ 50ഗ്രാം അലക്ക് സോപ്പ് ചീകിയിട്ട് അലിയിച്ചതും 200ഗ്രാം വെളുത്തുള്ളി അരച്ച് അരിച്ചെടുത്ത സത്തുംകൂടി ചേർത്ത് നല്ലതുപോലെ സാവധാനത്തിൽ യോജിപ്പിച്ച് എടുക്കുന്ന മിശ്രിതത്തിൽ 9 ലിറ്റർ വെള്ളവും കൂടി ചേർത്താൽ 10 ലിറ്റർ വേപ്പെണ്ണപയസ്യം 2% വീര്യത്തിൽ ലഭിക്കും. പച്ചത്തുള്ളൻ എന്ന കീടത്തിനെതിരെ ഇലകളുടെ അടിഭാഗത്തായി തളിക്കാവുന്നതാണ്‌.

Comments

Popular posts from this blog

വിനോദയാത്ര പോയ സംഘം സഞ്ചരിച്ച കെഎസ്ആർടിസി ബസ് താഴ്ചയിലേക്കു മറിഞ്ഞു

കേരളത്തിലെ വനഭൂമി അല്‍പം പഠിക്കാം

കാട്ടാനക്കലിയിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം: ഡിഎഫ്ഒ ഓഫീസ് ഡി എം കെ പ്രവര്‍ത്തകര്‍ ആക്രമിച്ചു