കുട്ടികളുടെ "പോണ്‍ "വീഡിയോകള്‍ ഇന്ത്യയില്‍ നിരോധിച്ചു
ഇന്ത്യയില്‍ സോഷ്യല്‍ മീഡിയകളിലെയും വെബ് സൈറ്റുകളിലെയും കുട്ടികളുടെ പോണ്‍ വീഡിയോകള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടികളുടെ അശ്‌ളീല വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്ന പോണ്‍ സൈറ്റുകള്‍ എല്ലാം ബ്ലോക്ക് ചെയ്യും. ജൂലൈ 31 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.
ഇതിനായി ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷന്റെ സഹായം തേടിയിട്ടുണ്ട്. കൂടാതെ ടെലികോം സേവനദാതാക്കളും സോഷ്യല്‍മീഡിയ വെബ്‌സൈറ്റുകളും സെര്‍ച്ച് എന്‍ജിനുകളും സര്‍ക്കാരുമായി സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.ഇത്തരം വീഡിയോകള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് ഇന്ത്യക്കാരാണെന്നതാണ് ഞെട്ടിക്കുന്ന കണക്ക്. ഐടി, നിയമം, ടെലികോം, സ്ത്രീ-കുട്ടികളുടെ ക്ഷേമം തുടങ്ങി മന്ത്രാലയങ്ങള്‍ തുടങ്ങി കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങളെ കോര്‍ത്തിണക്കിയാണ് ദൗത്യം നടപ്പാക്കുക.
Comments
Post a Comment