എക്‌സൈസ് ഡി അഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങും : പത്തനംതിട്ട റാന്നിയില്‍ ആദ്യ സംരംഭം




എക്‌സൈസ് ഡി അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കും എന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു .മലപ്പുറത്ത്‌ പത്ര സമ്മേളനത്തിലാണ് ഋഷിരാജ് സിങ് നയം വെളിപ്പെടുത്തിയത് .നെടുങ്ങോലം-കൊല്ലം, ചാലക്കുടി-തൃശ്ശൂര്‍, പയ്യന്നൂര്‍-കണ്ണൂര്‍, പാല-കോട്ടയം, കല്‍പ്പറ്റ-വയനാട്, റാന്നി-പത്തനംതിട്ട, അഗളി-പാലക്കാട്, നെയ്യാറ്റികര-തിരുവനന്തപുരം, മാവേലിക്കര-ആലപ്പുഴ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഡി അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കുക.

കേരളത്തിലേക്ക് വ്യാപകമായി സ്പിരിറ്റ് ഒഴുകുന്നതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്.എക്‌സൈസ് വകുപ്പ് 137000 റെയിഡുകള്‍ നടത്തിയതില്‍ നിന്ന് 23490 പേരെ വിവിധ കേസുകളില്‍ അറസ്റ്റ് ചെയ്തു. കഞ്ചാവ്, ഹാഷിഷ്, കൊക്കെയ്ന്‍ തുടങ്ങിയ ലഹരി വസ്തുക്കള്‍ കടത്തിയതിന്റെ പേരില്‍ 3090 കേസുകളും 4332 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 300 ടണ്‍ പാന്‍മസാലയാണ് ഈ കാലയളവില്‍ പിടികൂടി നശിപ്പിച്ചത്. 11.5 കോടി രൂപ പിഴ ഈടാക്കി.






Comments

Popular posts from this blog

വിനോദയാത്ര പോയ സംഘം സഞ്ചരിച്ച കെഎസ്ആർടിസി ബസ് താഴ്ചയിലേക്കു മറിഞ്ഞു

കേരളത്തിലെ വനഭൂമി അല്‍പം പഠിക്കാം

കാട്ടാനക്കലിയിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം: ഡിഎഫ്ഒ ഓഫീസ് ഡി എം കെ പ്രവര്‍ത്തകര്‍ ആക്രമിച്ചു