ഏഴംകുളം പഞ്ചായത്തില്‍ ഭവനരഹിതര്‍ക്കായി ഫ്‌ളാറ്റ് സമുച്ചയം

ഏഴംകുളം പഞ്ചായത്തില്‍ ഭവനരഹിതര്‍ക്കായി ഫ്‌ളാറ്റ് സമുച്ചയം


അടൂര്‍: ഏഴംകുളം ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ മൂര്‍ത്തിവിളയില്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂരഹിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കും. മുന്‍പ് ഭൂരഹിതരെ പുനരധിവസിപ്പിക്കുന്നതിനായി ഏഴംകുളം ഗ്രാമ പഞ്ചായത്ത് വാങ്ങിയ 93 സെന്റ് സ്ഥലത്താണ് പദ്ധതിയില്‍പ്പെടുത്തി ഫ്‌ളാറ്റ് നിര്‍മിക്കുന്നത്. ഇതു സംബന്ധിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രദേശത്ത് പ്രാഥമിക പരിശോധന നടത്തിയിരുന്നു. സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതി സര്‍ക്കാരിനെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ പരിശോധയുടെ അടിസ്ഥാനത്തില്‍ ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കുന്നതിന് ഈ പ്രദേശം അനുയോജ്യമാണെന്ന് കണ്ടെത്തി. ആദ്യഘട്ടത്തില്‍ നാലു നിലകളുള്ള ഫ്‌ളാറ്റ് പണിയാനാണ് പദ്ധതി തയാറാക്കുന്നത്. നിര്‍മാണവുമായി ബന്ധപ്പെട്ട വിശദമായ രൂപരേഖ തയാറാക്കി സമര്‍പ്പിക്കുന്നതിന് നിര്‍മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തിയതായും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എസ്.സാബിര്‍ ഹുസൈന്‍ പറഞ്ഞു.

Comments

Popular posts from this blog

വിനോദയാത്ര പോയ സംഘം സഞ്ചരിച്ച കെഎസ്ആർടിസി ബസ് താഴ്ചയിലേക്കു മറിഞ്ഞു

കേരളത്തിലെ വനഭൂമി അല്‍പം പഠിക്കാം

കാട്ടാനക്കലിയിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം: ഡിഎഫ്ഒ ഓഫീസ് ഡി എം കെ പ്രവര്‍ത്തകര്‍ ആക്രമിച്ചു