ഗ്രീ​ൻ​ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ നിര്‍മ്മിച്ച്‌ നല്‍കിയ അം ​ഗ​ൻ​വാ​ടി കെ​ട്ടി​ടം കുഞ്ഞുങ്ങള്‍ക്ക്‌ സമര്‍പ്പിച്ചു

 ഗ്രീ​ൻ​ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ നിര്‍മ്മിച്ച്‌ നല്‍കിയ അം​ഗ​ൻ​വാ​ടി കെ​ട്ടി​ടം കുഞ്ഞുങ്ങള്‍ക്ക്‌ സമര്‍പ്പിച്ചു
..........................................................................................................................................

കോ​ന്നി പ​ഞ്ചാ​യ​ത്ത് 16ാം വാ​ർ​ഡി​ലെ അം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ത​ക​ർ​ച്ച ക​ണ്ട​റി​ഞ്ഞ ഗ്രാ​മീ​ണ കൂ​ട്ടാ​യ്മ​ മുന്‍ കയ്യെടുത്തതോടെ കുരുന്നുകള്‍ക്ക് അക്ഷരത്തിന്റെ ആദ്യ പാഠം നുകരാന്‍ സൌകര്യമായി . കെട്ടിടത്തിന്‍റെ ഉത്ഘാടനം  അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ  നി​ർ​വ​ഹി​ച്ചു.

കോ​ന്നി ഗ്രീ​ൻ​ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ മുന്‍ കയ്യെടുത്ത് നിര്‍മ്മിച്ച കെട്ടിടത്തില്‍ ഇനി കുരുന്നുകള്‍ സൌകര്യമായി പഠിക്കും . സം​യോ​ജി​ത ശി​ശു​വി​ക​സ​ന കേ​ന്ദ്രം ഇ​നി 18 വ​യ​സി​ൽ താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കുക കൂടി ചെയ്യും . കൂ​ടാ​തെ വാ​ർ​ഡി​ലെ അ​മ്മ​മാ​രു​ടെ​യും ഗ​ർ​ഭി​ണി​ക​ളു​ടെ​യും പ​രി​ര​ക്ഷ​യും കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​ത​ല​യി​ലാ​കും.
1000 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് കെ​ട്ടി​ടം പൂ​ർ​ത്തീ​ക​രി​ച്ചത്. നേ​ര​ത്തെ ഒ​റ്റ​മു​റി​യി​ൽ മ​ണ്‍​ക​ട്ട​കൊ​ണ്ട് നി​ർ​മി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ സ്ഥാ​ന​ത്താ​ണ് പു​തി​യ കെ​ട്ടി​ടം. 1993 മു​ത​ൽ ആം​ഗ​ൻ​വാ​ടി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ കാ​ര​ണം മൂ​ന്നു കു​ട്ടി​ക​ൾ മാ​ത്ര​മാ​യി. മ​ങ്ങാ​രം വാ​ർ​ഡി​ൽ ആം​ഗ​ൻ​വാ​ടി വേ​ണ്ടെ​ന്ന നി​ല​യി​ലേ​ക്ക് ആ​ലോ​ച​ന ന​ട​ക്കു​ന്പോ​ഴാ​ണ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഇ​ട​പെ​ടു​ന്ന​ത്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന അം​ഗ​ൻ​വാ​ടി​യോ​ടു ചേ​ർ​ന്ന് ല​ഭ്യ​മാ​യ ഏ​ഴ് സെ​ന്‍റു സ്ഥ​ല​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ, പ​ഠ​ന​മു​റി, കു​ട്ടി​ക​ൾ​ക്ക് വി​ശ്ര​മ​മു​റി, അ​റ്റാ​ച്ച്ഡ് ബാ​ത്ത്റൂം, ആ​ധു​നി​ക പാ​ച​ക​പ്പു​ര, ഷ​ട്ടി​ൽ കോ​ർ​ട്ട്, കു​ട്ടി​ക​ൾ​ക്ക് പാ​ർ​ക്ക്, പൂ​ന്തോ​ട്ടം, ജൈ​വ​കൃ​ഷി എ​ന്നി​വ​യെ​ല്ലാംഒരുക്കി . അ​സോ​സി​യേ​ഷ​നി​ലെ 60 ഓ​ളം കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നും ല​ഭ്യ​മാ​യ സാ​ന്പ​ത്തി​ക സ​ഹാ​യ​വും സാ​മ​ഗ്രി​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ടം പൂ​ർ​ത്തീ​ക​രി​ച്ച​ത്. പു​റ​ത്തു​നി​ന്ന് അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും സ​ഹാ​യി​ച്ചു. സ​ർ​ക്കാ​ർ, ത​ദ്ദേ​ശ​സ്ഥാ​പ​ന ഫ​ണ്ടു​ക​ൾ യാ​തൊ​ന്നു​മി​ല്ലാ​തെ​യാ​ണ് കെ​ട്ടി​ടം പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​ത്തോ​ടെ ഐ​സി​ഡി​എ​സി​നു കൈ​മാ​റു​ക​യും ചെ​യ്യും.പൂ​ർ​ണ​മാ​യി പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ​പ​ര​മാ​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​സോ​സി​യേ​ഷ​ൻ മു​ൻ​കൈ​യെ​ടു​ത്ത് കു​ട്ടി​ക​ൾ​ക്ക് യൂ​ണി​ഫോം, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​യും നല്‍കും .സം​യോ​ജി​ത ശി​ശു​വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആം​ഗ​ൻ​വാ​ടി മു​റ്റ​ത്ത് അ​ക്ഷ​യ​പാ​ത്ര​വും സ്ഥാ​പി​ച്ചു.

 മു​ൻ എം​എ​ൽ​എ എ. ​പ​ത്മ​കു​മാ​ർ മു​ഖ്യാ​തി​ഥി​യായി . ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ർ പി.​കെ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ര​ജ​നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം റോ​ജി ഏ​ബ്ര​ഹാം, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ലൈ​ല, ശോ​ഭാ മു​ര​ളി, ഐ​സി​ഡി​എ​സ് ഓ​ഫീ​സ​ർ എം. ​അ​ബ്ബാ​സ്, കോ​ന്നി ഡി​എ​ഫ്ഒ മ​നേ​ഷ് കു​മാ​ർ,മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശ്യാം​ലാ​ൽ, ബാ​ബു വെ​ളി​യ​ത്ത പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, പ്ര​സ​ന്ന​കു​മാ​ർ കു​ര​ട്ടി​യി​ൽ, ലൈ​ല, ര​തീ​ഷ് മു​രു​പ്പേ​ൽ, ശാ​ന്തി തു​ട​ങ്ങി​യ​വ​ർ സംസാരിച്ചു . അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ബി. ശ്രീ​നി​വാ​സ​ൻ, സെ​ക്ര​ട്ട​റി ജ​ഗീ​ഷ് ബാ​ബു, ട്ര​ഷ​റാ​ർ രാ​ജീ​വ് കൊ​ട്ടാ​ര​ത്തി​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാണ്  നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

Comments

Popular posts from this blog

വിനോദയാത്ര പോയ സംഘം സഞ്ചരിച്ച കെഎസ്ആർടിസി ബസ് താഴ്ചയിലേക്കു മറിഞ്ഞു

കേരളത്തിലെ വനഭൂമി അല്‍പം പഠിക്കാം

കാട്ടാനക്കലിയിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം: ഡിഎഫ്ഒ ഓഫീസ് ഡി എം കെ പ്രവര്‍ത്തകര്‍ ആക്രമിച്ചു