Posts

Showing posts from January, 2025

കോന്നിയില്‍ കെ.എസ്.ആർ.ടി.സി.ബസ്സ് ഡിപ്പോയിൽ നിന്ന് ഉരുണ്ടു

Image

സുഗതോത്സവം:നവതി സമാപന സഭ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടന...

Image

ശബരിമല : മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് നടയടച്ചു

Image

ശബരിമല: ഗുരുതി നടന്നു

Image

ശബരിമല പതിനെട്ടാം പടിയിൽ പടിപൂജയും സമര്‍പ്പിച്ചു

Image

തീർത്ഥാടനകാലം സംതൃപ്തിയോടെ സമാപ്തിയിലേക്ക് : മേൽശാന്തി എസ് അരുൺകുമാർ നമ്...

Image

ശബരിമലയില്‍ നൂറ്റാണ്ട് പഴക്കം ഉള്ള ആചാരവും അനുഷ്ടാന കര്‍മ്മങ്ങളും നടന്നു...

Image

മകരവിളക്കിന് ശേഷം ഉള്ള ഉത്സവ ചടങ്ങുകൾ ഇങ്ങനെ

Image

മകരവിളക്കിന് ശേഷം ഉള്ള ഉത്സവ ചടങ്ങുകൾ ഇങ്ങനെ

Image

ശബരിമല:പുഷ്പവൃഷ്ടിയാൽ സുഗന്ധം പരത്തി പടിപൂജ

Image

ശബരിമല:പുഷ്പവൃഷ്ടിയാൽ സുഗന്ധം പരത്തി പടിപൂജ

Image

ശബരിമല പതിനെട്ടാംപടിയിലേക്ക് ആലങ്ങാട്ട് സംഘത്തിന്‍റെ എഴുന്നള്ളത്ത്‌ നടന്നു

Image

sabarimala makaravilakku 2025

Image

ശബരിമല:നായാട്ടു വിളിക്കും വിളക്കെഴുന്നള്ളിപ്പിനും തുടക്കമായി

Image

സന്നിധാനത്ത് നിന്ന് രാജവെമ്പാലയെ പിടികൂടി

Image

ശബരിമല : ഭക്തിഗാനാർച്ചനയുമായി കാനനപാലകർ

Image

ശബരിമല : പ്രാസാദ ശുദ്ധിക്രിയകൾ നടത്തി

Image

പമ്പാ സംഗമം: ചലച്ചിത്ര താരം ജയറാം

Image

ശബരിമല ഇടത്താവളങ്ങളുടെ സൗകര്യം വർധിപ്പിക്കും : മന്ത്രി വാസവൻ (ദേവസ്വം ...

Image

തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര

Image

തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര

Image

പോലീസിന്റെ ഒരുക്കങ്ങൾ വിലയിരുത്തി

Image

3 °C വരെ താപനില ഉയരാൻ സാധ്യത:ജാഗ്രതാ നിർദേശങ്ങൾ

Image
അടുത്ത രണ്ട് ദിവസം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ  താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.    ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. * പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. * പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. * നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. * അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. * പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. ...

130-മത് മാരാമണ്‍ കണ്‍വന്‍ഷന്‍: 2025 ഫെബ്രുവരി 09 മുതല്‍ 16 വരെ

Image
  ലോക പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 130-ാമത് മഹായോഗം 2025 ഫെബ്രുവരി 09-ാം തീയതി ഞായറാഴ്ച മുതല്‍ 16-ാം തീയതി ഞായറാഴ്ച വരെ പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടക്കും. ഫെബ്രുവരി 09-ാം തീയതി ഞായറാഴ്ച 2.30 ന് മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. മണല്‍പ്പുറത്തേക്കുള്ള താത്ക്കാലിക പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം ജനുവരി 6-ന് അഭിവന്ദ്യ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ നിര്‍വ്വഹിച്ചു. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ അഖില ലോക സഭാ കൗണ്‍സില്‍ (W.C.C ) ജനറല്‍ സെക്രട്ടറി റവ.പ്രൊഫ. ഡോ. ജെറി പിള്ളൈ (സ്വിറ്റ്‌സര്‍ലാന്‍ഡ്), കൊളംബിയ തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റ് റവ.ഡോ. വിക്ടര്‍ അലോയോ, ഡോ. രാജ്കുമാര്‍ രാംചന്ദ്രന്‍ (ന്യുഡല്‍ഹി) എന്നിവര്‍ മുഖ്യ പ്രസംഗകരാണ്. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7.30ന് ബൈബിള്‍ ക്ലാസ്സുകള്‍ ...

ഡ്രൈവര്‍, കണ്ടക്ടര്‍മാര്‍ക്ക് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Image
    സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികയ്ക്ക് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ ജനുവരി 25 ന് ശേഷം സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികയില്‍ നിയമിക്കില്ലെന്ന് പത്തനംതിട്ട  ജില്ലാ ആര്‍റ്റിഒ എച്ച്. അന്‍സാരി അറിയിച്ചു. സമയക്രമം പാലിക്കാതെയും വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാതെയും സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ കര്‍ശനനിയമ നടപടി സ്വീകരിക്കും. പത്തനംതിട്ട ജില്ലയില്‍ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിനകത്ത് പ്രവേശിക്കുന്നതിനുള്ള നികുതി അടക്കാത്ത ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള അന്തര്‍സംസ്ഥാന വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്ത് എട്ടു ലക്ഷത്തോളം രൂപ പിഴയീടാക്കി. സമയക്രമം പാലിക്കാതെയും വിദ്യാര്‍ഥികള്‍ക്ക് ഇളവ് അനുവദിക്കാതെയും സര്‍വീസ് നടത്തിയ വാഹനങ്ങളുടെ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും ആര്‍റ്റിഒ അറിയിച്ചു.

കാനനപാത : വെർച്ചൽ ക്യൂ ബുക്ക് ചെയ്തവർക്ക് യാത്രാനിയന്ത്രണങ്ങളിൽ ഇളവ്

Image
ജനുവരി 11 മുതൽ 14 വരെ കാനനപാത വഴിയുള്ള യാത്ര നിയന്ത്രണങ്ങളിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തവർക്ക് ഇളവ് അനുവദിക്കും.എരുമേലി മുക്കുഴി കാനനപാതയിലൂടെ വെർച്ചൽ ക്യൂ വഴി ഇതിനകം ബുക്ക് ചെയ്ത തീർത്ഥാടകരെ കടത്തിവിടും. വെർച്ചൽ ക്യൂ   ബുക്ക് ചെയ്യാത്ത ഭക്തർക്ക് ഇളവ് അനുവദിക്കില്ല. സ്പോട്ട്  ബുക്കിംഗ് ഇനിയുള്ള ദിവസങ്ങളിൽ നിലക്കലിൽ  മാത്രമായിരിക്കും ലഭ്യമാകുക.

മകരജ്യോതി ദര്‍ശനം: വ്യൂ പോയിന്റുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി

Image
മകരജ്യോതി ദര്‍ശനവുമായി ബന്ധപ്പെട്ട് വിവിധ വ്യൂ പോയിന്റുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. പഞ്ഞിപ്പാറ വ്യൂ പോയിന്റില്‍ 1000 തീര്‍ത്ഥാടകര്‍ക്കാണ് പ്രവേശനം. പഞ്ഞിപ്പാറ, ആങ്ങമൂഴി വ്യൂ പോയിന്റുകളില്‍ മെഡിക്കല്‍ ടീം ഉള്‍പ്പെടെ ഓരോ ആംബുലന്‍സുണ്ടാകും. എട്ട് ബയോ ടോയ്‌ലറ്റുകള്‍ തയ്യാറാക്കി. തീര്‍ഥാടകര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും. കാടുകള്‍ വെട്ടിത്തെളിച്ച് ബാരിക്കേഡുകള്‍ സ്ഥാപിക്കും. തീര്‍ഥാടകരുടെ വാഹനം ആങ്ങമൂഴി- പ്ലാപ്പള്ളി പാതയുടെ വശത്ത് പാര്‍ക്ക് ചെയ്യണം. ഇലവുങ്കല്‍ വ്യൂ പോയിന്റിലും തീര്‍ത്ഥാടകരുടെ എണ്ണം 1000 ആയി പരിമിതപ്പെടുത്തി. കാടുകള്‍ വെട്ടിത്തെളിച്ച് ബാരിക്കേഡുകള്‍ സ്ഥാപിക്കും. മെഡിക്കല്‍ ടീം ഉള്‍പ്പെടെ ആംബുലന്‍സുണ്ടാകും. കുടിവെള്ളം വിതരണം ചെയ്യും. ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം മൂന്ന് അസ്‌ക ലൈറ്റ്  ഒരുക്കും. എലിഫറ്റ് സ്‌ക്വാഡിന്റെയും സ്‌നേക്ക് റെസ്‌ക്യൂ ടീമിന്റെയും സേവനമുണ്ടാകും.   നെല്ലിമല വ്യൂ പോയിന്റില്‍ 800 തീര്‍ഥാടകര്‍ക്കാണ് പ്രവേശനം. തുലാപ്പള്ളിയിലാണ് പാര്‍ക്കിങ്ങ് സൗകര്യം. കുടിവെള്ളവും വെളിച്ചവും ഉറപ്പാക്കും. മെഡിക്ക...

പ്രിസിഷന്‍ ഫാംമിങ്ങ് രീതിയില്‍ വള്ളിക്കോട് പച്ചക്കറി കൃഷി തുടങ്ങി

Image
    കൃഷിസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഓപ്പണ്‍ പ്രിസിഷന്‍ ഫാംമിങ്ങിന്റെ ഉദ്ഘാടനം വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ നിര്‍വഹിച്ചു. വള്ളിക്കോട് കൃഷ്ണകൃപയില്‍ ബിജുവിന്റെ 50 സെന്റ് സ്ഥലത്താണ് പ്രിസിഷന്‍ ഫാംമിങ്ങ് രീതിയില്‍ പച്ചക്കറി കൃഷി. വള്ളിക്കോട് പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തിലാണ് പദ്ധതി.  വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം പി ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജി സുഭാഷ്, പഞ്ചായത്ത് അംഗം തോമസ് ജോസ് അയ്യനേത്ത്, കൃഷി ഓഫീസര്‍ അനില ടി ശശി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എസ് ബിജു, കൃഷി അസിസ്റ്റന്റുമാരായ കെ കെ ഷിബു, ജെറിന്‍ ടി ജോര്‍ജ്, വിവിധ കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 10/01/2025 )

Image
  വിദ്യാഭ്യാസനയം അടയാളപ്പെടുത്തുന്നത് പുരോഗതി - മന്ത്രി വീണാ ജോര്‍ജ് സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം നാടിന്റെ പുരോഗതിക്കുകൂടിയാണ് വഴിയൊരുക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കടമ്മനിട്ട സര്‍ക്കാര്‍ ഹയര്‍സെക്കന്ററി വിദ്യാലയം ശതാബ്ദി ഘോഷയാത്രയോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു നാടിനെ രൂപപ്പെടുത്തിയ വിദ്യാലയമാണിത്; സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക പുരോഗതിയിലും പങ്ക്‌വഹിച്ചു. വിദ്യാലയം സ്ഥാപിച്ച കാവുങ്കോട് ഗോവിന്ദക്കുറുപ്പിന്റെയും പുത്തന്‍പുരയ്ക്കല്‍ വര്‍ഗീസ് കത്തനാരുടെയും സേവനം എന്നും ഓര്‍ക്കാം. ഇവരുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് സ്‌കൂള്‍ എന്നും മന്ത്രി പറഞ്ഞു. കാവുങ്കോട് ഗോവിന്ദക്കുറുപ്പ്, പുത്തന്‍പുരയ്ക്കല്‍ വര്‍ഗീസ് കത്തനാര്‍ തുടങ്ങി സ്‌കൂളിനായി പ്രവര്‍ത്തിച്ചവര്‍ക്കുള്ള മരണാനന്തര ശതാബ്ദി പുരസ്‌കാരവും മന്ത്രി വിതരണം ചെയ്തു. നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് ഏബ്രാഹം, സ്വാഗത സംഘം ചെയര്‍മാന്‍ വി കെ പുരുഷോത്തമന്‍ പിള്ള, കേരള ഫോക്ലോര്‍ അക്കാദമി അംഗം സുരേഷ് സോമ, പ്രിന്‍സിപല്‍ പി...

പി.ജയചന്ദ്രൻ (80) വിട വാങ്ങി

Image
  പി.ജയചന്ദ്രൻ (80) വിട വാങ്ങി konnivartha.com: മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച ഭാവ ഗായകന്‍ പി.ജയചന്ദ്രൻ (80) വിട വാങ്ങി. അമല ആശുപത്രിയിലായിരുന്നു അന്ത്യം. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി ശനങ്ങള്‍ ആലപിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു. തൃപ്പൂണിത്തുറ കോവിലകത്തെ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി 1944 മാർച്ച് മൂന്നിന് എറണാകുളത്താണ് ജയചന്ദ്രൻ ജനിച്ചത്.

വിദ്യാഭ്യാസനയം അടയാളപ്പെടുത്തുന്നത് പുരോഗതി - മന്ത്രി വീണാ ജോര്‍ജ്

Image
സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം നാടിന്റെ പുരോഗതിക്കുകൂടിയാണ് വഴിയൊരുക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കടമ്മനിട്ട സര്‍ക്കാര്‍ ഹയര്‍സെക്കന്ററി വിദ്യാലയം ശതാബ്ദി ഘോഷയാത്രയോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു നാടിനെ രൂപപ്പെടുത്തിയ വിദ്യാലയമാണിത്;  സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക പുരോഗതിയിലും പങ്ക്‌വഹിച്ചു. വിദ്യാലയം സ്ഥാപിച്ച കാവുങ്കോട് ഗോവിന്ദക്കുറുപ്പിന്റെയും പുത്തന്‍പുരയ്ക്കല്‍ വര്‍ഗീസ് കത്തനാരുടെയും സേവനം എന്നും ഓര്‍ക്കാം. ഇവരുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് സ്‌കൂള്‍ എന്നും മന്ത്രി പറഞ്ഞു. കാവുങ്കോട് ഗോവിന്ദക്കുറുപ്പ്, പുത്തന്‍പുരയ്ക്കല്‍ വര്‍ഗീസ് കത്തനാര്‍ തുടങ്ങി സ്‌കൂളിനായി പ്രവര്‍ത്തിച്ചവര്‍ക്കുള്ള മരണാനന്തര ശതാബ്ദി പുരസ്‌കാരവും മന്ത്രി വിതരണം ചെയ്തു. നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് ഏബ്രാഹം, സ്വാഗത സംഘം ചെയര്‍മാന്‍ വി കെ പുരുഷോത്തമന്‍ പിള്ള, കേരള ഫോക്ലോര്‍ അക്കാദമി അംഗം  സുരേഷ് സോമ, പ്രിന്‍സിപല്‍ പി.വി.ഗീതകുമാരി, ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തു...

കോന്നി മെഡിക്കല്‍ കോളജില്‍ സീനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നു

Image
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ സീനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനുളള വോക്ക് ഇന് ഇന്റര്‍വ്യൂ ജനുവരി 16 ന് രാവിലെ 10.30 ന് മെഡിക്കല്‍ കോളജില്‍ നടത്തും. എം ഡി, എം എസ് ബിരുദധാരികള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേദിവസം രാവിലെ ഒമ്പത് മുതല്‍ 10 വ രെ. ഫോണ്‍ : 0468 2344823,2344803.

തിരുവാഭരണഘോഷയാത്ര 14ന് സന്നിധാനത്ത് എത്തും

Image
മകരസംക്രമദിനത്തിൽ ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങൾ 12 ന് ഉച്ചക്ക് ഒരുമണിക്ക് പന്തളത്ത് നിന്ന് പുറപ്പെട്ട് പരമ്പരാഗത തിരുവാഭരണപാതയിലൂടെ സഞ്ചരിച്ച് 14 ന് ശബരിമല സന്നിധാനത്ത് എത്തിച്ചേരുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14 ന് വൈകിട്ട് അഞ്ചിന ശരംകുത്തിയിൽ എത്തിച്ചേരുന്ന തിരുവാഭരണാഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും സംസ്ഥാനസർക്കാർ പ്രതിനിധികളും ചേർന്ന് ആചാരപരമായി സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും .വൈകുന്നേരം 06.15 ന് കൊടിമരച്ചുവട്ടിൽ  ദേവസ്വം മന്ത്രി ,തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് ,അംഗങ്ങൾ എന്നിവർ ചേർന്ന് ഘോഷയാത്രക്ക് സ്വീകരണം നൽകും .തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പസ്വാമിക്ക് ചാർത്തി മഹാദീപാരാധന നടത്തും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. ഇതേസമയം ആകാശത്ത് മകരജ്യോതി നക്ഷത്രം ദൃശ്യമാകും. ജനുവരി 14 ന് രാവിലെ 08.45 നാണ് മകരസംക്രമപൂജ. 15,16,17,18 തീയതികളിൽ നെയ്യഭിഷേകത്തിന് ശേഷം അയ്യപ്പഭക്തർക്ക് തിരുവാഭരണം ചാർത്തിയ ഭഗവാനെ ദർശിക്കാം. പതിനെട്ടാം തീയതിവരെയാണ് ഭഗവാന് നെ...

ചക്രവാതചുഴി :ജനുവരി 12, 13 തീയതികളിൽ മഴയ്ക്ക് സാധ്യത

Image
തെക്കു കിഴക്കൻ  ബംഗാൾ ഉൾക്കടലിനും  ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള  ഇന്ത്യൻ മഹാസമുദ്രത്തിനും   മുകളിലായി  ചക്രവാതചുഴി  സ്ഥിതിചെയ്യുന്നു.        കേരളത്തിൽ ജനുവരി 12, 13 തീയതികളിൽ  ഇടിമിന്നലോടു കൂടിയ  ഒറ്റപ്പെട്ട  നേരിയ/ ഇടത്തരം മഴയ്ക്ക്  സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

ഹരിവരാസനം പുരസ്‌കാരം കൈതപ്രത്തിന് :ജനുവരി 14 ന് സമ്മാനിക്കും

Image
  ഹരിവരാസനം പുരസ്‌കാരം കൈതപ്രത്തിന് :ജനുവരി 14 ന്  സമ്മാനിക്കും മകരസംക്രമ ദിനമായ 2025 ജനുവരി 14 ന് ശബരിമല സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തിൽ ഇത്തവണത്തെ ഹരിവരാസനം പുരസ്‌കാരം സമ്മാനിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് അറിയിച്ചു. സാഹിത്യകാരനും സംഗീതജ്ഞനും നടനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഇത്തവണത്തെ ഹരിവരാസനം പുരസ്‌കാരജേതാവ്. തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പുരസ്‌കാരം നൽകും. തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു മുഖ്യാതിഥി ആയിരിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി. എസ് പ്രശാന്ത്, എം.എൽ.എ മാരായ അഡ്വ. പ്രമോദ് നാരായണൻ, അഡ്വ .കെ. യു ജനീഷ്‌കുമാർ, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ .എ. അജികുമാർ, ജി .സുന്ദരേശൻ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും

മകരവിളക്ക് മഹോത്സവം:സ്‌പോട്ട് ബുക്കിങ് പമ്പയിൽ നിന്ന് നിലക്കലേക്ക് മാറ്റി

Image
  മകരവിളക്ക് മഹോത്സവം: തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ക്രമീകരണങ്ങൾ- എ.ഡി.എം  സ്‌പോട്ട് ബുക്കിങ് പമ്പയിൽ നിന്ന് നിലക്കലേക്ക് മാറ്റി മകരവിളക്ക് മഹോത്സവ ദിവസങ്ങളിൽ ഭക്തർക്ക് സുഗമമായ ദർശനത്തിനും തിരക്ക് നിയന്ത്രിക്കാനും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ശബരിമല എ.ഡി.എം അരുൺ എസ്. നായർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ നടന്ന പത്രസമ്മേളനത്തിൽ ഹൈകോടതി നിർദേശത്തിന്റെയും ഹൈലൈവൽ മീറ്റിങ്ങുകളിൽ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഈ ക്രമീകരണങ്ങൾ നടപ്പാക്കുന്നതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.  മകരവിളക്കിന് തൊട്ടുമുൻപുള്ള ജനുവരി 12,13,14 തീയതികളിൽ വെർച്വൽ ക്യൂ യഥാക്രമം അറുപതിനായിരം, അമ്പതിനായിരം, നാൽപ്പതിനായിരം എന്നിങ്ങനെ നിജപ്പെടുത്തും. ഈ ദിവസങ്ങളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ്ങ് ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. ജനുവരി 9 മുതൽ സ്‌പോട്ട് ബുക്കിംഗ് 5000 ആണ്. 13 വരെ 5000 ആയും 14 ന് 1000 ആയും പരിമിതപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച (ജനുവരി 9) മുതൽ സ്‌പോട്ട് ബുക്കിങ് പമ്പയിൽ നിന്ന് നിലക്കലേക്ക് മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 10 കൗണ്ടറുകൾ നിലക്കലിൽ ആരംഭിക്കുന്നുണ്ട്. വെർച്ച്...

ശബരിമലയിൽ സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ

Image
ശബരിമലയിലെത്തുന്ന ഭക്തജനങ്ങൾക്കും ദേവസ്വം ജീവനക്കാർക്കുമായി സമഗ്ര അപകട ഇൻഷുറൻസ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. ഇതിനുപുറമേ, ആയിരത്തിലധികം വരുന്ന വിശുദ്ധിസേനാംഗങ്ങൾക്ക് പ്രത്യേകമായി അപകട സുരക്ഷാ പദ്ധതി സംസ്ഥാന സർക്കാരുമായി ചേർന്ന്് തുടക്കമിട്ടിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസാണ് ദേവസ്വം ജീവനക്കാരുടെയും ഭക്തജനങ്ങളുടെയും പദ്ധതിയിലുള്ളത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലാ പരിധിയിൽ അപകടം സംഭവിച്ചാൽ ഭക്തജനങ്ങൾക്കും ജീവനക്കാർക്കും ഇൻഷുറൻസിന്റെ പ്രയോജനം ലഭിക്കും. വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിംഗ് വഴി എത്തുന്ന ഭക്തർ ഈ പരിരക്ഷയിൽ വരും. യുണൈറ്റഡ് ജനറൽ ഇൻഷുറൻസ് കമ്പനി വഴിയാണ് നടപ്പാക്കുന്നത്. ഇതിന്റെ പോളിസി തുക പൂർണ്ണമായും ദേവസ്വം ബോർഡ് വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.     വിശുദ്ധി സേനാംഗങ്ങൾക്കായി പുതുതായി തൊഴിലിടങ്ങളിലെ അപകട ഇൻഷുറൻസ് പരിരക്ഷാ പദ്ധതി സർക്കാരും ദേവസ്വം ബോർഡും സംയുക്തമായി നടപ്പാക്കിയിട്ടുണ്ട്.  ഇതിന്റെ പ്രയോജനം ആയിരത്തോളം വരുന്ന ശുചീകരണ തൊഴിലാളികൾക്കും താൽപര്യമുള്ള ഡോളി തൊഴിലാളികൾക...

മകരവിളക്കുത്സവം: വിപുലമായ ഒരുക്കങ്ങളോടെ കെ.എസ്.ആർ.ടി.സി

Image
മകരവിളക്കുത്‌സവത്തിനായി കെ.എസ്.ആർ.ടി.സി 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസുകൾ ചെയിൻ സർവീസിനായും 350 ബസുകൾ ദീർഘദൂര സർവീസിനായും ഉപയോഗിക്കും. ഇവ നിലക്കൽ പമ്പ എന്നീ സ്റ്റേഷനുകളിൽ എത്തുമെന്ന് കെ.എസ്.ആർ.ടി.സി പമ്പ സ്‌പെഷ്യൽ ഓഫീസർ ഷാജു ലോറൻസ് അറിയിച്ചു. അയ്യപ്പഭക്തരുടെ വരവ് കൂടുതലാണെങ്കിൽ പത്തനംതിട്ട, എരുമേലി സ്റ്റേഷനുകളിൽ നിന്ന് എത്തിക്കും. മകരവിളക്ക് മഹോത്സവം അവസാനിച്ച് നട അടക്കുന്നത് വരെ അയ്യപ്പന്മാരുടെ വരവനുസരിച്ച് ചെയിൻ സർവീസുകൾ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 7 വരെ 5150442 യാത്രകളാണ് കെ.എസ്.ആർ.ടി.സി, കെ.യു.ആർ.ടി.സി ബസുകൾ മുഖേന വിവിധ റൂട്ടുകളിൽ നിന്ന് ശബരിമലയിലേക്ക് നടന്നിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ സർവ്വീസുകൾ ദീർഘദൂര സർവീസുകൾ നിലക്കലിൽ നിന്ന് ഓപ്പറേറ്റ് ചെയ്യും. നിലക്കൽ ബേസ് സ്റ്റേഷനിൽ എത്തുന്നവരുടെ ആവശ്യമനുസരിച്ചാകും ഇത്. മകരജ്യോതി ദർശനം നടക്കുന്ന ജനുവരി 14ന് അട്ടത്തോട് എത്തുന്ന അയ്യപ്പഭക്തരെ നിലക്കൽ എത്തിക്കുന്നതിന് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സൗജന്യ ബസുകൾ ഏർപ്പെടുത്തും. ജനുവരി 7 വരെ പമ്പ - നിലക്കൽ റൂട്ടിൽ 1,21,109 ചെയിൻ സർവീസുകളും വിവിധ ഡിപ്പോകളിൽ നിന്ന...

സന്നിധാനത്ത് പോലീസിന്റെ ആറാമത് ബാച്ച് ചുമതലയേറ്റു

Image
  ശബരിമലയിൽ പൊലീസിന്റെ ആറാമത് ബാച്ച് വ്യാഴാഴ്ച (ജനുവരി 9) രാവിലെ ചുമതലയേറ്റു. ജനുവരി 20 വരെ സന്നിധാനത്ത് ഡ്യൂട്ടി ചെയ്യുന്ന ഇവർ ഈ ശബരിമല തീർത്ഥാടന സീസണിലെ അവസാന ബാച്ച് ആണ്. 12 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 36 സി.ഐമാരും 105 എസ്.ഐ, എ. എസ്. ഐ മാരും 1450 സിവിൽ പോലീസ് ഓഫീസർമാരും അടങ്ങുന്നസംഘമാണ് വ്യാഴാഴ്ച ചുമതലയേറ്റത്. ശബരിപീഠം മുതൽ പാണ്ടിത്താവളം വരെയാണ് ഇവരുടെ പ്രവർത്തന മേഖല. വലിയ നടപ്പന്തലിൽ നടന്ന ചടങ്ങിൽ പുതിയ പോലീസ് ബാച്ചിന് സന്നിധാനം പോലീസ് സ്‌പെഷൽ ഓഫീസർ എസ്. മധുസൂധനൻ മാർഗനിർദ്ദേശങ്ങൾ നൽകി. മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായ അവസാന ഫേസ് ആണ് ഇനിയുള്ളതെന്നും, വരുന്ന 12 ദിവസം കൂടുതൽ അർപ്പണ മനോഭാവം പുലർത്തണമെന്നും അദ്ദേഹം സേനക്ക് നിർദ്ദേശം നൽകി.  അയ്യപ്പ ഭക്തൻമാർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം ഒരുക്കണം. പ്രകോപനമില്ലാതെ അയ്യപ്പഭക്തരോട് പെരുമാറാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ബാച്ചിന്റെ  സ്‌പെഷ്യൽ ഓഫീസർ വി. അജിത്ത്  IPS (AIG ക്രമസമാധാനം, തിരുവനന്തപുരം) ജനുവരി 10 ന് വെള്ളിയാഴ്ചയാണ് ചുമതലയേൽക്കുന്നത്. ജോയിന്റ് സ്‌പെഷ്യൽ ഓഫീസർ  കിരൺ പി.ബി. IPS (AS...

ശബരിമലയിൽ ഇതുവരെ എത്തിയത് 4090000 അയ്യപ്പഭക്തർ

Image
ഈ വർഷത്തെ മണ്ഡല - മകരവിളക്ക്  സീസണിൽ ഇതുവരെ ഏകദേശം 4090000 (നാൽപ്പത് ലക്ഷത്തി തൊണ്ണൂറായിരം) അയ്യപ്പഭക്തർ ശബരിമല സന്ദർശിച്ചതായി ശബരിമല എഡിഎം അരുൺ എസ്. നായർ അറിയിച്ചു.  പ്രതിദിനം 90000ന് മുകളിൽ അയ്യപ്പഭക്തർ എത്തിയിട്ടുണ്ട്. അതിൽ പല ദിവസങ്ങളിലെയും കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്. മകരവിളക്ക് മഹോത്സവത്തിന് 5 ദിവസം മാത്രമാണ് ഇനിയുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഭക്തജനത്തിരക്കുണ്ടായി. കൂടുതൽ ഭക്തർ എത്തിയാലും അവർക്ക് സുഗമമായ ദർശനം ഒരുക്കുന്നതിനുള്ള സാഹചര്യമാണ് ശബരിമലയിൽ സജ്ജമാക്കിയിട്ടുള്ളതെന്നും എഡിഎം പറഞ്ഞു.   പോലീസ് ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളും ആത്മാർദ്ധമായ സേവനമാണ് ശബരിമലയിൽ അനുഷ്ഠിക്കുന്നത്. മകരവിളക്ക് മഹോത്സവ ദിവസവും അതിന് മുൻപുള്ള രണ്ട് ദിവസങ്ങളിലും ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം വെർച്ച്വൽ ക്യൂവിൻ്റെയും സ്പോട്ട് ബുക്കിങ്ങിൻ്റെയും എണ്ണത്തിൽ നിയന്ത്രണം വരുത്തും. ഭക്തജന തിരക്ക് നിയന്ത്രിച്ച് സുരക്ഷിതമായ ദർശനം സാധ്യമാക്കുകയാണ് ലക്ഷ്യം. ഹൈക്കോടതി നിർദേശപ്രകാരമായിരിക്കും മകരവിളക്ക് സമയത്തെ സന്ദർശനത്തിനുള്ള ക്രമീകരണങ്ങളെന്നും എഡിഎം അറിയിച്ചു.

കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു

Image
വയനാട് പുല്‍പ്പള്ളി കൊല്ലിവയലില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കര്‍ണാടക കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്ത് വച്ചാണ് ആന യുവാവിനെ ആക്രമിച്ചത്. രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകര്‍ ഉടന്‍ സ്ഥലത്തെത്തി ചുമന്ന് വനപാതയിലെത്തിച്ചു വനം വകുപ്പ് ജീപ്പില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും യാത്രാ മദ്ധ്യേ മരണപ്പെട്ടു. റിസര്‍വ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കര്‍ണാടകയിലേക്ക് പോകുന്ന വഴി രാത്രി 7.30ഓടെയാണ് വിഷ്ണുവിനെ ആന ആക്രമിച്ചത്. കര്‍ണാടക സ്വദേശി ആണെങ്കിലും ആദിവാസി വിഭാഗത്തില്‍ പെടുന്ന വ്യക്തിയായതിനാല്‍ നാളെ തന്നെ നഷ്ടപരിഹാരം നല്‍കാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി.

വിദേശജോലി വാഗ്ദാനം : 5 ലക്ഷം തട്ടിയ രണ്ടുപേർ അറസ്റ്റിൽ

Image
പത്തനംതിട്ട : മകന് ന്യൂസിലാന്റിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്  അമ്മയിൽ നിന്നും 5 ലക്ഷം തട്ടിയ കേസിൽ രണ്ടുപേരെ പന്തളം പോലീസ് പിടികൂടി. കോട്ടയം അയ്മനം കുടമാളൂർ കുന്നുംപുറത്ത് വീട്ടിൽ അഭിരാം (32), കൊല്ലം പോരുവഴി ഇടക്കാട് പുത്തൻ വീട്ടിൽ അരുൺ അശോകൻ (35) എന്നിവരാണ് അറസ്റ്റിലായത്. പന്തളം താവളംകുളം സ്വദേശിനിയുടെ പണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞവർഷം മേയ് 20 നും നവംബർ 23 നുമിടയിലുള്ള കാലയളവിൽ എസ് ബി ഐ അക്കൗണ്ട് വഴിയും ഗൂഗ്‌ൾ പേ മുഖേനയും പലതവണയായി തുക പ്രതികൾ കൈവശപ്പെടുത്തുകയായിരുന്നു.        നൽകിയ പണമോ, മകന് ജോലിയോ നൽകാതെ പ്രതികൾ കബളിപ്പിച്ചെന്ന് മനസ്സിലാക്കിയ ഇവർ ഡിസംബർ 24 ന് പന്തളം പോലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ച പോലീസ് അഭിരാമിനെ ഏറ്റുമാനൂരിൽ നിന്നും, അരുണിനെ പോരുവഴിയിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. മകന് ജോലിസാധ്യത അന്വേഷിച്ചപ്പോൾ ന്യൂസിലാന്റിൽ ജോലി ശരിയാക്കാമെന്നും, സൺഷൈൻ എന്ന ഏജൻസി ഉണ്ടെന്നും അഭിരാമാണ് നടത്തുന്നതെന്നും അരുൺ ഇവരെ തെറ്റിദ്ധരിപ്പിച്ചു. തുടർന്നാണ് ഇതിനായെന്നോണം പ്രതികൾ ആവശ്യപ്പെട്ട തുക നൽകിയത്. പ്രതികൾക്കെതിരെ സമാനമ...

ശബരിമല മകരവിളക്ക്‌ ക്രമീകരണം :പ്രത്യേക അറിയിപ്പ് ( 08/01/2025 )

Image

ശബരിമല മകരവിളക്ക്‌ ക്രമീകരണം :പ്രത്യേക അറിയിപ്പ് ( 08/01/2025 )

Image
  മകരവിളക്ക് മഹോത്സവത്തിന് തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ക്രമീകരണങ്ങൾ: ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് മകരവിളക്ക് മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് അറിയിച്ചു. ഹൈകോടതിയുടെ നിർദ്ദേശം പരിഗണിച്ചും പോലീസ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളുമായുള്ള കൂടിയാലോചനക്ക് ശേഷവുമാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 9 മുതൽ വെർച്ച്വൽ ക്യൂ ബുക്കിങ്ങ് 50000 ആയും തത്സമയ ബുക്കിങ്ങ് 5000 ആയും നിജപ്പെടുത്തും. ജനുവരി 13ന് 50000 ആയും മകരവിളക്ക് ദിവസമായ ജനുവരി 14ന് 40000 ആയും മകരവിളക്ക് കഴിഞ്ഞ് അടുത്ത ദിവസമായ 15ന് 60000 ആയും നിയന്ത്രിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   ജനുവരി 9 മുതൽ തത്സമയ ബുക്കിങ്ങ് സംവിധാനം നിലയ്ക്കലേക്ക് മാറ്റും. ഭഗവാനെക്കണ്ട് തിരിച്ചിറങ്ങുന്നവരും ബുക്കിങ്ങിന് നിൽക്കുന്നവരും ചേർന്നുള്ള തിരക്ക് ഒഴിവാക്കാനാണ് ഈ ക്രമീകരണമെന്ന് ദേവസ്വം പ്രസിഡൻ്റ് പറഞ്ഞു.   ജനുവരി 10 മുതൽ സന്നിധാനത്ത് എത്തുന്ന ഭക്തജനങ്ങൾ മലയിറങ്ങാതെ മകരവിളക്ക് ദർശിക്കുന്നതിന് സന്നിധാനത്ത് തങ്...

ശബരിമലയിലെ വ്യാഴാഴ്ച (09.01.2025) ചടങ്ങുകൾ

Image
പുലർച്ചെ 3ന് നട തുറക്കൽ.. നിർമ്മാല്യം 3.05ന് അഭിഷേകം 3.30ന് ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ  11 മണി  വരെയും  നെയ്യഭിഷേകം 7.30ന് ഉഷപൂജ 12ന്  കളഭാഭിഷേകം 12.30ന് ഉച്ചപൂജ 1 മണിക്ക് നട അടയ്ക്കൽ 3 മണിക്ക് നട തുറക്കൽ 6.30ന് ദീപാരാധന തുടർന്ന് പുഷ്പാഭിഷേകം 9.30ന് അത്താഴ പൂജ 10.50ന് ഹരിവരാസനം 11ന് നട അടയ്ക്കൽ

കോന്നി സപ്ലൈക്കോ വാതിൽ പടി വിതരണ കേന്ദ്രത്തിൽ എം എൽ എ സന്ദർശനം നടത്തി

Image
  കോന്നി സപ്ലൈക്കോ വാതിൽ പടി വിതരണ കേന്ദ്രത്തിൽ എം എൽ എ സന്ദർശനം നടത്തി കോന്നി : റേഷൻ ഡീലേഴ്സ് അസോസിയേഷൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ  കോന്നി സപ്ലൈക്കോ വാതിൽ പടി വിതരണ കേന്ദ്രത്തിൽ കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ,ഡി റ്റി ഒ ദിലീപ് കുമാർ, കോന്നി  താലൂക്ക് സപ്ലെഓഫീസർ ഹരീഷ് കെ പിള്ള  എന്നിവരുടെ നേതൃത്വത്തിൽ റേഷൻ വ്യാപാരികളോടോപ്പം സന്ദർശനം നടത്തി. തുടർന്ന് എം എൽ എ യുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. കോന്നി എഫ് സി ഐ ഗോഡൗണിൽ നിന്ന് അരി കാണാതായ സംഭവത്തിൽ വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിച്ച് നടപ്പിലാക്കുവാൻ എം എൽ എ നിർദേശം നൽകി. ഗോഡൗണിൽ നിന്ന് കൊണ്ടുപോയി റേഷൻ കടകളിൽ ഇറക്കുന്ന അരിയുടെയും മറ്റ് ധാന്യങ്ങളുടെയും അളവിൽ കുറവ് വരുന്നത് പരിഹരിക്കുവാൻ ഇറക്കുന്ന സാധനങ്ങൾ റേഷൻ കടകളിൽ തന്നെ തൂക്കി നോക്കി അട്ടിവെക്കുവാനും തൂക്കത്തിൽ കുറവ് വരുന്ന സാധനങ്ങൾവാഹനത്തിൽ തന്നെ സൂക്ഷിക്കുവാനും നിർദേശം നൽകി. പഴകിയ ഭക്ഷ്യ വസ്തുക്കൾ റേഷൻ കടകളിൽ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ കൃത്യമായ മോണിറ്ററിങ് യോഗങ്ങൾ ചേരും. ഈ യോഗങ്ങൾ എല്ലാ മാസവും തുടരുന്നതിനും തീരുമാനിച്ചു. അരി ലോറി സമരം ത...

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 08/01/2025 )

Image
  കടമ്മനിട്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ : ശതാബ്ദി ഘോഷയാത്ര  ( ജനുവരി 09) കടമ്മനിട്ട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുളള ഘോഷയാത്ര ജനുവരി  (9) രാവിലെ 9.30 ന് നിരവത്തു ജംഗ്ഷനില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്നുളള സമ്മേളനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ്പ്രസിഡന്റ് രാജി പി രാജപ്പന്‍ അധ്യക്ഷയാകും. ആന്റോ ആന്റണി എം പി മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ശേഷം കലാപരിപാടികള്‍ അരങ്ങേറും. ഏകദിന പരിശീലനം സംഘടിപ്പിച്ചു കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, കില, വിജ്ഞാന പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിജ്ഞാനകേരളം ജില്ലാതല ഏകദിന പരിശീലനം കുളനട പ്രീമിയം കഫെ ഹാളില്‍ സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അജിത് കുമാര്‍ അധ്യക്ഷനായി. എട്ട് ബ്ലോക്കുകളില്‍ നിന്നും നാലു മുന്‍സിപ്പാലിറ്റിയില്‍ നിന്നുമായി നൂറോളം അംഗങ്ങള്‍ പങ്കെടുത്തു. കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗ...

കലയുടെ തലസ്ഥാനത്തേക്ക് കലാകിരീടം :തൃശൂരിന് 1008 പോയന്റും പാലക്കാടിന് 1007 പോയന്റും

Image
   കലയുടെ തലസ്ഥാനത്തേക്ക് കലാകിരീടം :തൃശൂരിന് 1008 പോയന്റും പാലക്കാടിന് 1007 പോയന്റും കേരള സ്കൂള്‍ കലോത്സവത്തിന്‍റെ കലാ കിരീടം കലയുടെ തലസ്ഥാനമായ തൃശൂരിന്.നാല് ദിവസമായി തലസ്ഥാന നഗരിയിലെ വേദികളില്‍ നടന്ന  വാശിയേറിയ മത്സര ഇനങ്ങള്‍ സമാപിക്കുമ്പോള്‍ :1008  പോയിന്റ്‌ നേടി തൃശൂര്‍ സ്വര്‍ണ്ണകപ്പില്‍ പേര് എഴുതിച്ചേര്‍ത്തു . പാലക്കാട് 1007 പോയിന്റ് നേടി റാം സ്ഥാനത്ത് എത്തി . ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇരു ടീമുകളും 482 പോയന്റുമായി ഒപ്പത്തിനൊപ്പമാണ്.ഹയര്‍ സെക്കന്‍ഡറിയില്‍ തൃശൂരി 526 ഉം പാലക്കാടിന് 525 പോയന്റുമാണുള്ളത്.കാല്‍നൂറ്റാണ്ടിനുശേഷമാണ് തൃശൂര്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കുന്നത്.. 1999ല്‍ നടന്ന കൊല്ലം കലോത്സവത്തിലാണ് തൃശൂര്‍ ഇതിന് മുന്‍പ് ജേതാക്കളായത്.കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കണ്ണൂര്‍1003 പോയന്റുമായി മൂന്നാം സ്ഥാനത്ത് എത്തി . 21 വര്‍ഷം കിരീടം നേടി  റെക്കോഡിട്ട കോഴിക്കോടിന് നാലാം സ്ഥാനമേ ഉള്ളൂ. 1000 പോയന്റാണുള്ളത്.സ്‌കൂളുകളുടെ വിഭാഗത്തില്‍ പാലക്കാട് ആലത്തൂര്‍ ബി.എസ്. ജി.ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാമത്. 171 പോയിന്റോടെ മുന്ന...

സുഗതകുമാരി നവതി ആഘോഷ സമാപനം ആറന്മുളയില്‍

Image

ഡോ.വി. നാരായണൻ ഐഎസ്ആർഒ ചെയർമാനാകും

Image
ഇന്ത്യന്‍ ബഹിരാകാശ എജന്‍സിയായ  ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ.വി. നാരായണൻ ജനുവരി 14ന്  സ്ഥാനമേൽക്കും.ഇപ്പോള്‍  എൽപിഎസ്‍സി മേധാവിയാണ്. നിലവിലെ ചെയർമാൻ  ഡോ.എസ്.സോമനാഥ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.കന്യാകുമാരി സ്വദേശിയാണ് ഡോ : വി. നാരായണൻ കന്യാകുമാരി സ്വദേശിയാണ്.രണ്ടു വര്‍ഷത്തേക്കാണ് നിയമനം.

ശബരിമലയിലെ ചടങ്ങുകൾ (08.01.2025)

Image
പുലർച്ചെ 3ന് നട തുറക്കൽ.. നിർമ്മാല്യം 3.05ന് അഭിഷേകം 3.30ന് ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ  11 മണി  വരെയും  നെയ്യഭിഷേകം 7.30ന് ഉഷപൂജ 12ന്  കളഭാഭിഷേകം 12.30ന് ഉച്ചപൂജ 1 മണിക്ക് നട അടയ്ക്കൽ 3 മണിക്ക് നട തുറക്കൽ 6.30ന് ദീപാരാധന തുടർന്ന് പുഷ്പാഭിഷേകം 9.30ന് അത്താഴ പൂജ 10.50ന് ഹരിവരാസനം 11ന് നട അടയ്ക്കൽ

നേപ്പാളില്‍ ഭൂചലനം: മരണസംഖ്യ 126

Image
  നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 126.188 പേര്‍ക്ക് പരിക്ക് .കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം . ചൊവ്വാഴ്ച രാവിലെ 6.35-നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.ആദ്യഘട്ട ഭൂചലനത്തിന് ശേഷം ഏഴ് മണിയോടെ 4.7, 4.9 തീവ്രതയിലും നേപ്പാളില്‍ ഭൂചലനമുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) റിപ്പോര്‍ട്ട് ചെയ്തു . ഇന്ത്യയിലെ അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു

അഗസ്ത്യാർകൂടം ട്രക്കിങ് രജിസ്ട്രേഷൻ :ജനുവരി 8 ന് ബുക്കിംങ് ആരംഭിക്കും

Image
ഈ വർഷത്തെ അഗസ്ത്യാർകൂടം സീസൺ ട്രക്കിങ് ജനുവരി 20 ന് ആരംഭിച്ച് ഫെബ്രുവരി 22 ന് അവസാനിക്കും. വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റിൽ  serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. അക്ഷയകേന്ദ്രങ്ങൾ മുഖേനയും പൊതുജനങ്ങൾക്ക് ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാം. ട്രക്കിങിൽ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തണം.  സന്ദർശകരുടെ സൗകര്യാർഥം ഈ വർഷത്തെ ബുക്കിങ് മൂന്ന് ഘട്ടങ്ങളായി ക്രമീകരിച്ചിട്ടുണ്ട്. വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള മാർഗനിർദേശങ്ങൾ സന്ദർശകർ കർശനമായും പാലിക്കണം. ജനുവരി 20 മുതൽ 31 വരെയുള്ള ട്രക്കിങിന് ജനുവരി എട്ടിനും ഫെബ്രുവരി ഒന്നു മുതൽ 10 വരെയുള്ള ട്രക്കിങിന് ജനുവരി 21 നും ഫെബ്രുവരി 11 മുതൽ 22 വരെയുള്ള ട്രക്കിംങിന് ഫെബ്രുവരി മൂന്നിനുമാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. രാവിലെ 11 മണിക്ക് ഓൺലൈൻ ബുക്കിംങ് ആരംഭിക്കും.

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 07/01/2025 )

Image
  അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു ; ആകെ 1052468 വോട്ടര്‍മാര്‍ സ്പെഷ്യല്‍ സമ്മറി റിവിഷന്‍ 2025ന്റെ ഭാഗമായുളള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയില്‍ ആകെ 1052468 വോട്ടര്‍മാരുണ്ട്.  498291 പുരുഷ•ാരും 554171 സ്ത്രീകളും ആറ് തേര്‍ഡ് ജെന്റര്‍ വോട്ടര്‍മാരുമുണ്ട്. 13369 പേര്‍ പുതുതായി പേര്‌ചേര്‍ത്തിട്ടുണ്ട്. 2024 ഒക്ടോബര്‍ 29ന് പ്രസിദ്ധീകരിച്ച  കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട മരണപ്പെട്ട, താമസം മാറിപ്പോയ 1877 വോട്ടര്‍മാരെ ഒഴിവാക്കിയിട്ടുണ്ട്. ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ വെബ് സൈറ്റില്‍ ( www.ceo.kerala.gov.in/special- summary-revision ) അന്തിമ  വോട്ടര്‍പട്ടിക പരിശോധിക്കാം.  ലിങ്ക് ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ് ( https://pathanamthitta.nic.in  ). വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിന്റെ ജില്ലാതലഉദ്ഘാടനം ജില്ലാ കലക്ടര്‍  എസ.് പ്രേംകൃഷ്ണന്‍ ആറ•ുള മണ്ഡലത്തിലെ വോട്ടര്‍ പട്ടിക നല്‍കി നിര്‍വഹിച്ചു. അന്തിമ വോട്ടര്‍പട്ടികയില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ രണ്ടുമാസത്തിലൊരിക്കല്‍ വില്ലേ...

ശബരിമല മകരവിളക്ക്‌ : പ്രത്യേക അറിയിപ്പുകള്‍ ( 07/01/2025 )

Image
വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചു ശബരിമല തീര്‍ഥാടകരുടെയും പൊതുജനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താനായി മകരവിളക്ക് ഉത്സവം കഴിയുന്നതുവരെ പ്ലാപ്പള്ളി- തുലാപ്പള്ളി റോഡില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളുടെ പ്രവേശനവും ഗതാതവും നിരോധിച്ചു ജില്ലാ അഡിഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ബി. ജ്യോതി ഉത്തരവായി. ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ പോലിസ് മേധാവി, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ( എന്‍ഫോഴ്‌സ്‌മെന്റ് ) എന്നിവരെ ചുമതലപ്പെടുത്തി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. മകരവിളക്ക് ; ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം ശബരിമല മകരവിളക്കിന് ഗതാഗത തിരക്ക് പരിഗണിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടര്‍ വാഹന നിയമപ്രകാരം എല്ലാതരത്തിലുമുളള ടിപ്പര്‍ ലോറികളുടെയും ഗതാഗതം ജനുവരി 13, 14, 15 ദിവസങ്ങളില്‍ ജില്ലാ കല്കടര്‍ നിരോധിച്ചു. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മദ്യനിരോധനം ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുളള തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ ജില്ലാ കല്കടര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി. വില്ലേജ് പരിധി, തീയതി, സമയക്രമം എന്ന ക്രമത്തില്‍ ...

തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി ( 08/01/2025 )

Image
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനദിവസമായ നാളെ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ആണ് അവധി നൽകിയത്. എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്കുമാണ് അവധി.    നേരത്തെ വേദികള്‍ക്കും താമസ സൗകര്യം ഒരുക്കിയ സ്‌കൂളുകള്‍ക്കും വാഹനങ്ങള്‍ വിട്ടുകൊടുത്ത സ്‌കൂളുകള്‍ക്കും മൂന്നു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.മറ്റു സ്‌കൂളിലെ കുട്ടികള്‍ക്ക് കലോത്സവം കാണാന്‍ അവസരം വേണമെന്ന ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അവധി നല്‍കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.    അതേസമയം, സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരശ്ശീല വീഴാനിരിക്കെ സ്വര്‍ണ്ണക്കപ്പിന് വേണ്ടിയുള്ള പോരാട്ടം കടുക്കുകയാണ്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കുള്ള ട്രോഫി വിതരണം മന്ത്രി വി. ശിവൻകുട്ടി എസ്. എം. വി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു. പതിനാറായിരത്തോളം പേർക്കാണ് ട്രോഫികൾ നൽകുന്നത്. ഇതോടൊപ്പം പ്രശസ്തി പത്രവും നൽകും. ബുധനാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ ഓവറോൾ ട്രോഫിയും ജില്ലാതല വിജയികൾക്കുള്ള ട്രോഫികളും നൽകും. ചൂരൽമലയി...

എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്: ആരോഗ്യ വകുപ്പ്

Image
  ഗർഭിണികൾ, പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്‌ക് ധരിക്കുന്നത് അഭികാമ്യം ഇന്ത്യയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാർത്തകളെ തുടർന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് നിലവിലെ സ്ഥിതി വിലയിരുത്തി. എച്ച്.എം.പി. വൈറസിനെ കണ്ടെത്തിയത് 2001ൽ മാത്രമാണെങ്കിലും കഴിഞ്ഞ 50 വർഷത്തിൽ കൂടുതലായി ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ചും കുട്ടികളിൽ ഈ വൈറസ് കാണപ്പെടുന്നു എന്നാണ് കരുതപ്പെടുന്നത്. ഇതേ കാര്യം തന്നെ ഇന്ന് ഐസിഎംആർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്ത്യയിലും കണ്ടുവരുന്ന ഒരു വൈറസാണ് എച്ച്.എം.പി.വി. എന്ന് പത്...